
നസ്ലെൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് പ്രേമലു. നസ്ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേമലു വൻ വിജയമായി മാറിയിരുന്നു. ടെലിവിഷൻ പ്രീമിയര്‍ തിയ്യതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്ലിന്റെയും മമിതയുടെയും പ്രേമലു ടെലിവിഷനില്‍ കാണാനാകുക. ജൂലൈ 21നാണ് പ്രേമലുവിന്റെ പ്രീമിയര്‍. വൈകുന്നേരം ആറ് മണിക്കായിരിക്കും പ്രദര്‍ശിപ്പിക്കുക. പ്രേമലു ആഗോളതലത്തില്‍ ആകെ 131 കോടി രൂപയില്‍ അധികം നേടി എന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ദിലീഷ് പോത്തനും ഫഹദിനും പുറമേ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ശ്യാം പുഷ്കരനും പങ്കാളിയായിട്ടുണ്ട്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം.
നസ്ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്ലിനും മമിതയയ്ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം അജ്മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.
പ്രേമലു രണ്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് നിലവില്‍ വെളിപ്പെടുത്താനാകില്ല എന്ന് ഗിരീഷ് എ ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ തമാശയുള്ളതും എനര്‍ജറ്റിക്കുമായിരിക്കും ചിത്രം എന്ന് ഗിരീഷ് എ ഡി പറഞ്ഞതും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രേമലുവിനെക്കാള്‍ വലിയ ക്യാൻവാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടൊകെ പ്രേമലു സിനിമയ്ക്ക് വിജയം നേടാനായി എന്നതിനാല്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് വലിയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
Last Updated Jul 12, 2024, 3:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]