
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ഇന്നും നാളെയുമായി മുംബൈയില്‍ വെച്ച് നടക്കും. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഗര്‍ബ നൈറ്റിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്ക ചോളിയാണ് രാധിക ധരിച്ചത്. ഇതിനൊപ്പം ഡയമണ്ട് ആഭരണങ്ങളും രാധിക അണിഞ്ഞിരുന്നു. പിങ്ക് നിറത്തിലുള്ള കുര്‍ത്താ സെറ്റാണ് അനന്ത് അംബാനി ധരിച്ചത്. ഹൽദി ചടങ്ങിന് വേണ്ടി രാധിക ധരിച്ച ദുപ്പട്ടയും ഏറെ ശ്രദ്ധ നേടിയിരുന്നു. 90 മഞ്ഞ മല്ലികയും, ആയിരക്കണക്കിന് മുല്ല മൊട്ടുകളും ചേർത്താണ് ഈ ദുപ്പട്ട തയാറാക്കിയിരിക്കുന്നത്. ഫാഷൻ ഡിസൈനർ ആയ അനാമിക ഖന്ന ആണ് ഈ യെല്ലോ എംബ്രോയ്ഡറി ലെഹങ്ക ഡിസൈന്‍ ചെയ്തത്. ഒപ്പം ധരിച്ച ആഭരണങ്ങളും യഥാർഥ മുല്ലമൊട്ടുകൾ കൊണ്ട് നിർമിച്ചതാണ്.
സംഗീത ചടങ്ങിലെ നൃത്ത പ്രകടനത്തിനായി രാധിക മർച്ചന്റ് മനീഷ് മൽഹോത്ര ഡിസൈന്‍ ചെയ്ത ഗോൾഡൻ ലെഹങ്കയാണ് ധരിച്ചത്. 25,000 സ്വരോസ്കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ലെഹങ്കയാണിത്.
Last Updated Jul 12, 2024, 2:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]