
നിലമ്പൂർ: മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു, നിലമ്പൂർ ഗവ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മാത്തമാറ്റിക്സ് വിഭാഗം അധ്യപകനും കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയുമായ അജിഷ് ആണ് മരിച്ചത്. 42 വയസായിരുന്നു.10 ദിവസം മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 ദിവസത്തിന് ശേഷം പെരിന്തൽമണ്ണയിലെ അൽശിഫ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം കരളിനെ കാര്യമായി ബാധിച്ചതോടെ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മൂന്ന് മണിക്ക് ശേഷം മരണം സ്ഥിരീകരിച്ചത്.
Last Updated Jul 12, 2024, 5:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]