
കൽപ്പറ്റ: വയനാട്ടിൽ ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 54.39 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതിയായ മാട്ടൂൽ സ്വദേശി അഹമ്മദാലിയെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തതത്. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്, മറ്റൊരു കേസിൽ കൂത്തുപറമ്പ് സബ് ജയിലിൽ റിമാണ്ടിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രതികൾക്ക് മെത്താംഫിറ്റമിൻ നൽകിയ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ‘ബോബോ’ എന്നറിയപ്പെടുന്ന നൈജീരിയൻ സ്വദേശിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് സംഘത്തിൽ സൈബർ സെൽ പ്രിവന്റീവ് ഓഫീസർ ഷിജു എം സി, സിവിൽ എക്സൈസ് ഓഫീസർ സുഷാദ്.പി.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ.പി.എൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അതിനിടെ കായംകുളം എക്സൈസ് കീരിക്കാട് സ്വദേശി ആഷിക് എന്നയാളെ 2.2 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. റേഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ വളരെ സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന ഇയാളെ കുറച്ചു നാളായി എക്സൈസ് സംഘം നിരീക്ഷണം നടത്തി വരുകയായിരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സാബു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ പിജി, ദീപു, വികാസ്, സുരേഷ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ സവിത എന്നിവരും ഉണ്ടായിരുന്നു.
Last Updated Jul 11, 2024, 6:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]