
ഗുവാഹത്തി: അസമിൽ നടന്ന വൻ ലഹരി വേട്ടയിൽ 30 കോടി രൂപ വിലവരുന്ന ഒരു ലക്ഷം യാബ ഗുളികകൾ പിടിച്ചെടുത്തു. ലഹരി ശേഖരം കടത്തുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കരിംഗഞ്ച് ജില്ലയിലെ ഗന്ധരാജ് ബാരി ഏരിയയിൽ രാത്രിയായിരുന്നു ലഹരി വേട്ട.
രഹസ്യ വിവരം കിട്ടിയതനുസരിച്ച് ഒരു കാറിനെ പൊലീസുകാർ പിന്തുടരുകയായിരുന്നു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വൻ ലഹരി ശേഖരം കണ്ടെടുത്തത്. നസ്മുൽ ഹുസൈൻ, മുത്ലിബ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിസോറാം ഭാഗത്തു നിന്ന് യാബ ഗുളികകൾ കടത്തുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് കരിംഗഞ്ച് എസ്.പി പറഞ്ഞു. കാറിന്റെ ഇന്ധന ടാങ്കിൽ പ്രത്യേക സംവിധാനമുണ്ടാക്കി അതിനകത്തായിരുന്നു ഒരു ലക്ഷം ഗുളികകൾ ഒളിപ്പിച്ചിരുന്നത്. ഇത് പത്ത് പാക്കറ്റുകളിലാക്കി പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. വിപണിയിൽ ഇതിന് 30 കോടി രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ജൂണ ആദ്യത്തിലും അസമിൽ വൻ ലഹരി വേട്ട നടന്നിരുന്നു. എട്ടര കോടി രൂപ വിലവരുന്ന 1.7 കിലോഗ്രാം ഹെറോയിനാണ് അന്ന് പിടിച്ചെടുത്തത്. അസം – മിസോറാം അതിർത്തിയിൽ നിന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ ലഹരി ശേഖരവും പിടിച്ചെടുത്തത്.
Last Updated Jul 11, 2024, 7:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]