
കോഴിക്കോട്: തിരുവമ്പാടിയിലെ കെ.എസ്.ഇ.ബി ഓഫീസില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ മാധ്യമപ്രവര്ത്തകന് പൊലീസില്‍ പരാതി നല്കി. മുക്കം സി.ടി.വി കാമറ പേഴ്സണും പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടറുമായ റഫീഖ് തോട്ടുമുക്കത്തിനെതിരേയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത്.
തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അതിക്രമം നടത്തിയ ദിവസം ഇത് സംബന്ധിച്ച് റഫീഖ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിലെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് റഫീഖിന്റെ അറിവോടെയാണ് കൃത്യം നടത്തിയതെന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് മുക്കം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപ്പിലൂടെയും എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയെന്ന് റഫീഖ് പറയുന്നു.
Last Updated Jul 11, 2024, 8:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]