

First Published Jul 11, 2024, 11:46 AM IST
പ്രോബയോട്ടിക്സും പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് തെെര്. കലോറി കുറഞ്ഞതിനാൽ ശരീരഭാരം കുറയ്ക്കാൻ തെെര് മികച്ച ഭക്ഷണമായി വിദഗ്ധർ പറയുന്നു. തൈര് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും അമിതവണ്ണത്തിനുമുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
തൈരിൽ പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരമായ കുടൽ മൈക്രോബയോമും ഭാര നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
100 ഗ്രാം തൈരിൽ 98 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കലോറി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ശ്രമിക്കുന്നവർക്ക് തെെര് മികച്ചൊരു ഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാൻ തെെര് ഈ രീതിയിൽ കഴിക്കാം.
പഴങ്ങളോടൊപ്പം തൈര്
പ്ലെയിൻ തൈരിൽ സരസഫലങ്ങൾ, ആപ്പിൾ, വാഴപ്പഴം പോലെയുള്ള പഴങ്ങൾ ചേർക്കുക. നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ ഈ പഴങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ പഴങ്ങൾ ചേർത്ത് തെെര് കഴിക്കുന്നത് വിശപ്പ് തടയുന്നതിനും കലോറി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കും.
സ്മൂത്തികൾ
രുചികരമായ സ്മൂത്തിയായും തെെര് കഴിക്കാവുന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ട പഴങ്ങളും ഒരു പിടി ചീരയോ ചേർത്ത് സ്മൂത്തി തയ്യാറാക്കുക.
സാലഡ്
സാലഡ് രൂപത്തിലും തെെര് കഴിക്കാവുന്നതാണ്. ഉയർന്ന കലോറിയുള്ള മയോന്നൈസ് അല്ലെങ്കിൽ ക്രീമിന് പകരം തൈര് ഉപയോഗിക്കുക.
സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം തൈര് കഴിക്കാം
തൈരിൽ ജീരകം, മഞ്ഞൾ അല്ലെങ്കിൽ കറുവപ്പട്ട പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക. ഈ സുഗന്ധവ്യഞ്ജനങ്ങൾക്ക് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
Last Updated Jul 11, 2024, 12:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]