
ദാരുണ മരണങ്ങൾ, അദ്ഭുതകരമായ രക്ഷപ്പെടലുകൾ: ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്നു ലണ്ടനിലേക്കു പോയ യുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നു വീണു. യാത്ര ആരംഭിച്ച് നിമിഷനേരങ്ങൾക്കുള്ളിൽ വിമാനം തകർന്നു വീഴുകയായിരുന്നു. 12 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യയിൽ മുൻപുണ്ടായ വിമാനാപകടങ്ങളിലൂടെ…
∙ 2020 ഓഗസ്റ്റ് 7: ദുബായിൽനിന്നു കോഴിക്കോട്ട് എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽനിന്നു തെന്നിമാറി അപകടമുണ്ടായി. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 18 പേർ മരിച്ചു, 172 പേർ രക്ഷപ്പെട്ടു.
∙ 2011 മേയ് 26: ഹരിയാനയിലെ ഹരീദാബാദിൽ ചെറുവിമാനം തകർന്ന് 10 പേർ മരിച്ചു.
∙ 2010 മേയ് 22: ദുബായിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗലാപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽനിന്നു തെന്നി മാറി. അപകടത്തിൽ 158 മരിച്ചു. 8 പേർ രക്ഷപ്പെട്ടു.
∙ 2000 ജൂലൈ 17: പട്നയിലെ റസിഡൻഷ്യൽ എസ്റ്റേറ്റിൽ അലയൻസ് എയർ ഫ്ലൈറ്റ് 7412 തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 56 പേരും മരിച്ചു.
∙ 1996 നവംബർ 12: സൗദി എയർവേയ്സിന്റെ 747 ബോയിങ് വിമാനം ഹരിയാനയുടെ ആകാശത്ത് കസാഖ് എയർബേസിന്റെ ടു.യു 154 വിമാനവുമായി കൂട്ടിയിടിച്ചു. മലയാളികൾ ഉൾപ്പെടെ 351 പേർ മരിച്ചു.
∙ 1993 ഏപ്രിൽ 26: ഔറംഗാബാദിൽനിന്ന് പറന്നുയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റൺവേയിലെ ട്രക്കിൽ ഇടിച്ച് അപകടമുണ്ടായി. 55 പേർ മരിച്ചു.
∙ 1991 ഓഗസ്റ്റ് 16: ഇന്ത്യൻ എയർലൈൻസ് വിമാനം ഇംഫാലിൽനിന്നു കൊല്‍ക്കത്തയിലേക്കുള്ള യാത്രയ്ക്കിടെ ഇംഫാലില്‍ തകർന്നു വീണ് 68 പേർ മരിച്ചു.
∙ 1991 മാർച്ച് 25: വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിൽ തകർന്ന് 69 മരണം.
∙ 1990 ഫെബ്രുവരി 14: ഇന്ത്യൻ എയർലൈൻസ് വിമാനം ബെംഗളൂരുവിൽ തകർന്നു വീണ് 92 മരണം.
∙ 1988 ഒക്ടോബർ 19: മുംബൈയിൽ നിന്നു അഹമ്മദാബാദിലേക്ക് പോയ ഇന്ത്യൻ എയർലൈന്‍സ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട് 133 പേർ മരിച്ചു.
∙ 1982 ജൂൺ 21: മോശം കാലാവസ്ഥ മൂലം എയർഇന്ത്യ വിമാനം മുംബൈയിൽ തകർന്നു വീണ് 17 പേർ മരിച്ചു.
∙ 1976 ഒക്ടോബർ 12: മുംബൈയിൽനിന്നു പുറപ്പെട്ട ഇന്ത്യൻ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ച് മലയാളികളടക്കം 85 പേർ മരിച്ചു.
∙ 1973 മേയ് 31: ഇന്ത്യൻ എയര്‍ലൈൻസിന്റെ ബോയിങ് വിമാനം ഡൽഹിയിൽ തകർന്നു വീണ് 48 പേർ മരിച്ചു.
∙ 1972 ജൂൺ 14: ഡൽഹി വിമാനത്താവളത്തിൽ ജപ്പാൻ എയർലൈൻസ് വിമാനം തകർന്ന് വീണു.
∙ 1963 ജൂലൈ 28: മുംബൈ വിമാനത്താവളത്തിൽ യുണൈറ്റഡ് അറബ് എയർലൈൻസ് വിമാനം തകർന്നു വീണ് 63 പേർ മരിച്ചു.
∙ 1962 ജൂലൈ 7: അലിറ്റാലിയ വിമാനം മുംബൈയിലെ കുന്നിലേക്ക് ഇടിച്ചുകയറി 94 പേർ മരിച്ചു.