
അഹമ്മദാബാദിൽ ആകാശദുരന്തം; സംഭവിച്ചത് എന്തെല്ലാം, അറിയാം ഒറ്റ നോട്ടത്തിൽ
241 പേരുടെ ജീവനെടുത്ത അഹമ്മദാബാദിലെ വിമാനാപകടമായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത.
വിമാനാപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട സ്വദേശി രഞ്ജിതയും മരിച്ചു. കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയർന്ന വിമാനം ഞൊടിയിടയിൽ വൻ തീഗോളമായി മാറുകയായിരുന്നു.
അപകടത്തിനു പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. വിമാനദുരന്തം അതീവ ദുഃഖകരമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചത്.
വിമാനദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം. ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 242 പേർ മരിച്ചു.
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ.
രൂപാണി (69) അന്തരിച്ചു. അപകടത്തിൽപ്പെട്ട
വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്.
ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു രൂപാണി. അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും.
കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു.
ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്. അഹമ്മദാബാദിലെ വിമാനദുരന്തം അതീവ ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. വാക്കുകൾക്ക് അതീതമായി ഹൃദയഭേദകമാണിത്.
ഈ ഘട്ടത്തിൽ എന്റെ ചിന്തകൾ മുഴുവൻ ദുരന്തബാധിതർക്കൊപ്പമാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാരുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നതായും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 242 പേരുമായി തകർന്നുവീണ വിമാനാപകടത്തിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളെന്നു പ്രദേശവാസികൾ.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോവുകയായിരുന്ന എഐ 171 എന്ന വിമാനമാണ് ഉച്ചയ്ക്ക് 1.39ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിനു പുറത്തു തകർന്നു വീണത്. 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും 7 പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനും ആണെന്നാണു വിവരം.
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നു വീണതു ജനവാസ മേഖലയിലേക്ക്. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്തേക്കാണു വിമാനം തകർന്നു വീണത്.
ഇവിടെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചതെന്നാണു സൂചന. ഹോസ്റ്റലിൽ ഡോക്ടർമാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. വിമാനാപകടത്തിനു കാരണം എന്താണെന്ന് മനസ്സിലാക്കാൻ നിർണായകമാവുക ബ്ലാക്ക് ബോക്സ്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുക്കുന്നതിനുള്ള അന്വേഷണത്തിന് അധികൃതർ മുൻഗണന നൽകുന്നതായാണ് വിവരം. വിമാനത്തിന്റെ ഡാറ്റ റെക്കോർഡറും കോക്പിറ്റ് വോയിസ് റെക്കോർഡറുമായ ബ്ലാക്ക് ബോക്സിലാണ്.
കടും ഓറഞ്ച് നിറമായതിനാൽ ഈ ബോക്സുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ലണ്ടൻ ലക്ഷ്യമാക്കി പറക്കാനുള്ള ടേക്-ഓഫിന് ശേഷം സെക്കൻഡുകൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ എഐ-171 വിമാനം അഹമ്മദാബാദിൽ തകർന്നുവീണത്.
പറക്കുംമുമ്പേ വിമാനത്തിന്റെ സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷം ബന്ധം നഷ്ടപ്പെടുകയും വിമാനം തകർന്നുവീഴുകയുമായിരുന്നു.
വിമാനം അപകടത്തിലാണെന്ന് നൽകുന്ന സൂചനയാണ് മേയ് ഡേ കോൾ. ഗുജറാത്തിലെ അഹമ്മദാബാദിൽ ടേക് ഓഫിനിടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യങ്ങൾ പുറത്ത്. വിമാനം തകർന്നുവീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു.
ടേക്ക് ഓഫിനു പിന്നാലെ കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയരുന്ന വിമാനം അൽപം ദൂരെ മാറി തകർന്നുവീഴുന്നതാണ് ദൃശ്യങ്ങളിൽ. കണ്ണെത്താദൂരത്തേക്ക് മായും മുൻപ് വിമാനം വലിയൊരു തീഗോളമായി പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിൽ.
പ്രതീക്ഷകൾ അവസാനിച്ചു. അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി നഴ്സ് രഞ്ജിത നായർ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കുടുംബാംഗങ്ങൾ കേട്ടത്.
രഞ്ജിതയുടെ അമ്മ തുളസിയും രണ്ടു മക്കളുമാണ് തിരുവല്ല പുല്ലാട്ടെ വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽപെട്ട
വിമാനത്തിൽ രഞ്ജിത ഉണ്ടായിരുന്നുവെങ്കിലും പരുക്കുകളോടെ ആശുപത്രിയിലാണെന്ന വിവരം കേട്ട് പ്രതീക്ഷയിലായിരുന്നു കുടുംബം. അപകടവാർത്ത വന്നതോടെ പ്രദേശവാസികളും ബന്ധുക്കളും വീട്ടിലേക്കെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]