
വിമാനം തകർന്നു വീണത് ഹോസ്റ്റലിനു മുകളിലേക്ക്; അപകടം വിദ്യാർഥികൾ ഭക്ഷണം കഴിക്കവേ, ഇന്ധനം കൂടുതലുള്ളത് ആഘാതം കൂട്ടി
അഹമ്മദാബാദ്∙ ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നു വീണതു ജനവാസ മേഖലയിലേക്ക്. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്ത് ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്.
ഹോസ്റ്റലിലെ അന്തേവാസികൾ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അപകടം. ഇതിൽ അഞ്ചു പേരും മരിച്ചതായാണു വിവരം.
ഉച്ചയ്ക്ക് 1.38നാണ് എഐ 171 ബോയിങ് 787–8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയർന്നു 5 മിനിറ്റിനുള്ളിൽ വിമാനം താഴേക്ക് പതിക്കുകയായിരുന്നു.
ലണ്ടൻ വരെ യാത്രയുള്ളതിനാൽ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി.
പറന്നുയർന്നു തൊട്ടുപിന്നാലെ പൈലറ്റ് മെയ്ഡേ കോൾ അയച്ചിരുന്നു.
അതിനു പിന്നാലെ എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. 625 അടി ഉയരത്തിൽ എത്തിയപ്പോഴാണ് വിമാനം തകർന്നു വീണത്.
വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണു വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]