
അഹമ്മദാബാദിലേക്ക് തിരിക്കാനൊരുങ്ങി വ്യോമയാനമന്ത്രി, ദുരന്തത്തിൽ ഞെട്ടലും നിരാശയുമെന്ന് പ്രതികരണം
ന്യൂഡൽഹി∙ അഹമ്മദാബാദിലെ വിമാനാപകടത്തിൽ ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന മന്ത്രാലയം അതീവ ജാഗ്രയിലാണെന്നും സ്ഥിതിഗതികൾ താൻ നേരിട്ട് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
‘‘എല്ലാ ഏജൻസികളോടും വേഗത്തിലും ഏകോപിതമായും നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ പ്രാർഥനകൾ’’ – റാം മോഹൻ നായിഡു എക്സിൽ കുറിച്ചു.
ന്യൂഡൽഹിയിലുള്ള റാം മോഹൻ നായിഡു വൈകാതെ ഗുജറാത്തിലേക്ക് തിരിക്കും.
ഗുജറാത്ത് മുഖ്യമന്ത്രിയുമായും വിമാനത്താവള അധികൃതരുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]