
<p>ലുധിയാന: പഞ്ചാബ് ആസ്ഥാനമായുള്ള ഒരു സര്‍വകലാശാലയുടെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതശരീരം കണ്ടെത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കമല്‍ കൗര്‍ എന്ന യുവതിയുടേതാണ് മൃതശരീരം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി പോവുകയും പരിശോധനയില്‍ മൃതശരീരം കണ്ടെത്തുകയുമായിരുന്നു.</p><p>സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ആദ്യം ആരാണെന്ന് തിരിച്ചറിഞ്ഞില്ല, പിന്നീട് നടത്തിയ പരിശോധനയില്‍ ലുധിയാന സ്വദേശിയായ കമല്‍ കൗര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ ഒമ്പതിനാണ് കമല്‍ കൗര്‍ വീട്ടില്‍ നിന്നും ഒരു പ്രൊമോഷന് പരിപാടിക്ക് വേണ്ടി ഇറങ്ങിയത്. അതിന് ശേഷം വീട്ടുകാരെ ബന്ധപ്പെടുകയുണ്ടായില്ല എന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമിൽ 383000 ഫോളോവേഴ്സുള്ള ആളാണ് കമല്‍ കൗര്‍. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.</p><p> </p><p></p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]