
‘തെറ്റായ മാതൃക, കാമ്പുള്ള രചനകൾ ഉൾപ്പെടുത്തണം’: വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ബിജെപി
കോഴിക്കോട് ∙ കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതിന് എതിരെ വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപിയുടെ സിൻഡിക്കേറ്റ് അംഗം എ.കെ.അനുരാജ്. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണമെന്നാണ് ആവശ്യം.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ്. അനുകരണീയമല്ലാത്ത വഴികൾ പിന്തുടരാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു.
മറ്റ് എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകൾ സിലബസിൽ ഉൾപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയത്.
ഇതിനെതിരെയാണ് ഇപ്പോൾ ബിജെപി സിൻഡിക്കേറ്റ് അംഗത്തിന്റെ പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]