
കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഒരു ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
കണ്ണുകളുടെ മഞ്ഞനിറം ചിലപ്പോള്‍ ലിവർ സിറോസിസിന്റെ ലക്ഷണമാകാം.
കാലുകളിലെ നീരും ലിവർ സിറോസിസിന്റെ സൂചനയാകാം.
ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തം വരുന്നതും ലിവര്‍ സിറോസിസിന്റെ സൂചനയാകാം.
ലിവര്‍ സിറോസിസിന്റെ ലക്ഷണമായി ചർമ്മത്തിലെ ചൊറിച്ചിലും ഉണ്ടാകാം.
വയറിലെ വീക്കവും അസ്വസ്ഥതയും ലക്ഷണങ്ങളായി ഉണ്ടാകാം.
മൂത്രത്തിലെ നിറംമാറ്റവും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്റെ ലക്ഷണമാകാം.
വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയും ലക്ഷണങ്ങളാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]