

First Published Jun 11, 2024, 9:35 PM IST
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്.
ഭക്ഷണക്രമം ഉൾപ്പെടെ നിരവധി ഘടകങ്ങൾ നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
1. തണ്ണിമത്തന്
പൊട്ടാസ്യം, ലൈക്കോപ്പിന്‍ തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ബെറി പഴങ്ങള്‍
ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
3. ആപ്പിള്‍
ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആപ്പിള്‍ കഴിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
4. പപ്പായ
പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. പപ്പായയിലെ പപ്പൈന്‍ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
5. മാമ്പഴം
പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മാമ്പഴം കഴിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
6. അവക്കാഡോ
പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
7. ആപ്രിക്കോട്ട്
ആപ്രിക്കോട്ട് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും, കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Jun 11, 2024, 9:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]