

നമ്മൾ കൊളോണിയൽ കാലത്തല്ല, പോലീസിന്റെ മോശം പെരുമാറ്റത്തിൽ പരാതികൾ തുടർക്കഥ, പോലീസിനെ പരിഷ്കൃതരാക്കാൻ നടപടി വേണമെന്ന് ഹൈകോടതി
കൊച്ചി: പാലക്കാട് ആലത്തൂരിൽ പോലീസുകാർ അഭിഭാഷകരെ അധിക്ഷേപിച്ചതിൽ ഉത്തരവുമായി ഹൈകോടതി. പോലീസ് സേനാംഗങ്ങളെ പരിഷ്കൃതരാക്കാൻ നടപടിയുണ്ടാകണമെന്ന് ഹൈകോടതി ഉത്തരവിൽ പറയുന്നു.
ഇതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി 26ന് ഉച്ചക്ക് 1.45ന് ഓൺലൈനായി നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പോലീസുകാർ അഭിഭാഷകരെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളിലാണ് നിർദേശം.
ഹർജികളിലെ എതിർകക്ഷികളായ പോലീസുകാർക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും സർക്കാർ അടുത്ത അവധിക്ക് ഹാജരാക്കണം. കോടതികൾ പല നിർദേശങ്ങൾ നൽകിയിട്ടും പോലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് ജനങ്ങളുടെ പരാതികൾ തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മറുഭാഗത്തുനിന്നുള്ള പ്രകോപനങ്ങളും ഇതിന് കാരണമാണെന്നാണ് പോലീസ് വകുപ്പിൽനിന്നുള്ള വിശദീകരണം. എന്നാൽ, ജനങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പ്രകോപനമുണ്ടായാലും അതേനാണയത്തിൽ പ്രതികരിക്കുകയല്ല വേണ്ടത്.
ഭരണഘടനാനുസൃതമായി സംസ്കാരത്തോടെ പെരുമാറുകയാണ് വേണ്ടതെന്ന് പരാതികളിൽ സ്വീകരിച്ച അച്ചടക്ക നടപടികളെക്കുറിച്ച് ഡി.ജി.പി നേരത്തേ ഹാജരായി വിശദീകരിച്ചിരുന്നു.
എന്നാൽ, വകുപ്പുതല നടപടി മാത്രം പോരാ. അധിക്ഷേപ പെരുമാറ്റങ്ങളുടെ പൊതുരീതി പഠിച്ച് പോലീസുകാരെ പരിഷ്കൃതരാക്കാൻ മേധാവികൾ നടപടിയെടുക്കണം.
നമ്മൾ കൊളോണിയൽ കാലത്തല്ലെന്നും എല്ലാവരും തുല്യരാണെന്ന് ആഹ്വാനം ചെയ്യുന്ന മഹത്തായ ഭരണഘടനയുടെ യുഗത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]