
കഥ ഇതുവരെ
സച്ചി വാങ്ങിക്കൊണ്ടുവന്ന ഹൽവ യാതൊരു മടിയുമില്ലാതെ കഴിക്കുകയാണ് സുധിയും ശ്രുതിയും. പോരാഞ്ഞിട്ട് അത് ഞാൻ വാങ്ങിക്കൊണ്ടുവന്ന ഹൽവ ആണെന്ന് സുധി ശ്രുതിയോട് തട്ടിവിടുകയും ചെയ്തു.
സച്ചിക്കാണെങ്കിൽ അവൻ വാങ്ങിക്കൊണ്ടുവന്ന ഹൽവ സുധി കഴിച്ചതിന്റെ ദേഷ്യമാണ്. റിവ്യൂ: എപ്പിസോഡ് 425 വിശന്നിരുന്ന ചന്ദ്രയ്ക്ക് വർഷ ബിരിയാണി വാങ്ങിക്കൊടുത്തു. ആർത്തി മൂത്ത ചന്ദ്രയാവട്ടെ ബിരിയാണി ഒറ്റയടിക്ക് കമിഴ്ത്തി.
ശരിക്കും രാത്രിയിൽ അങ്ങനെ ഒരുപാട് ബിരിയാണി കഴിക്കാൻ പാടില്ല. പ്രത്യേകിച്ചും ഗ്യാസിന്റെ അസുഖമുള്ള ചന്ദ്രയ്ക്ക്.
വിശന്ന സമയത്ത് നന്നായി കഴിച്ചെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴാണ് ചന്ദ്രികയ്ക്ക് ശരിക്കും പ്രശ്നം തുടങ്ങിയത്. ഗ്യാസ് കയറി.
ഗ്യാസ് കയറിയ ചന്ദ്രയ്ക്ക് നിൽക്കാനും ഇരിക്കാനും വയ്യാതായി. കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കിയെങ്കിലും ഗ്യാസ് മാറിയില്ല.
പിറ്റേദിവസം ആയിട്ടും ചന്ദ്രയുടെ ബുദ്ധിമുട്ടിന് തീരെ കുറവില്ല. ഭാമ വന്ന് ചന്ദ്രയുടെ മുതുകത്തിട്ട് ഇടിച്ചു നോക്കിയെങ്കിലും ഗ്യാസ് മാറിയില്ല.
ഇടി എന്ന് പറഞ്ഞാൽ ചെറിയ ഇടി അല്ല. നല്ല കനത്തിലുള്ള ഇടി.
ഇടി കിട്ടി ഇടി കിട്ടി ചന്ദ്ര ഇഞ്ചപ്പരുവം ആയിട്ടുണ്ട്. ഈ സീനിലെ ഭാമയുടെയും ചന്ദ്രയുടെയും പെർഫോമൻസ് കണ്ടാൽ പ്രേക്ഷകർക്ക് ചിരി വരും. കിട്ടിയ അവസരം മുതലെടുത്ത് അമ്മയുടെ മുതുകത്ത് ഇടിക്കാൻ സച്ചി രേവതിയോട് പറഞ്ഞു.
പക്ഷേ രേവതി ആ പണിക്കു പോയില്ല. ശ്രുതിയോട് ചെയ്യാൻ പറഞ്ഞിട്ട് ശ്രുതിയും ചെയ്തില്ല.
എന്നാൽ പിന്നെ ഞാൻ ഒരു കൈ നോക്കാമെന്നു പറഞ്ഞ് ഗുസ്തി മത്സരത്തിന് പോകുന്നതുപോലെ വർഷ പോകാൻ ഒരുങ്ങി. അപ്പോഴേക്കും ശ്രീകാന്ത് അവളെ തടഞ്ഞു നിർത്തി.
അല്ലെങ്കിൽ ഇപ്പോൾ തന്നെ ചന്ദ്രയുടെ കഥ കഴിഞ്ഞേനെ. അമ്മാതിരി പോക്കല്ലേ വർഷ പോയത്.
എന്നാൽ എന്റെ കയ്യിൽ ഒരു വഴിയുണ്ട് എന്ന് പറഞ്ഞ് സച്ചി വിരട്ടൽ കഷായം എടുത്തു. അതെന്താണെന്ന് വെച്ചാൽ അപ്രതീക്ഷിതമായ സമയത്ത് ഒരാളെ അങ്ങ് പേടിപ്പിക്കുക.
ആ പേടിയിൽ ഞെട്ടി അവർ എണീക്കുന്നതോടെ ഗ്യാസ് ഒക്കെ പമ്പ കടക്കും. സച്ചിയുടെ വിരട്ടൽ കഷായം എന്തായാലും ഏറ്റു.
ചന്ദ്രയുടെ ഗ്യാസ് മാറി. കുറച്ചു കഴിഞ്ഞപ്പോഴാണ് വർഷയുടെ അമ്മ മഹിമ അങ്ങോട്ട് എത്തിയത്. മഹിമ ഉദ്ദേശം വെച്ച് തന്നെയാണ് അങ്ങോട്ട് വന്നത്.
വർഷയുടെയും ശ്രീകാന്തിന്റെയും താലിമാറ്റൽ ചടങ്ങിന് സച്ചി പങ്കെടുക്കരുതെന്ന ആവശ്യം മഹിമ ചന്ദ്രയോട് പറഞ്ഞു. പൊതുവേ സച്ചിയും ദേവതിയും താല്പര്യമില്ലാത്ത ചന്ദ്ര അതുതന്നെയാണ് നല്ലതെന്ന് മഹിമയോട് മറുപടി പറഞ്ഞു.
എന്നാൽ മഹിമ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് ചന്ദ്രയ്ക്ക് മനസ്സിലായിട്ടില്ല. ഒരുപാട് വിഐപികൾ വരുന്ന പരിപാടി ആയതിനാൽ തങ്ങൾക്ക് നാണക്കേടാണ് എന്നാണ് മഹിമ പറഞ്ഞ് നിർത്തിയത്.
എന്തായാലും ഇവിടെവച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർ പൂവ് ഇനി അടുത്ത ദിവസം കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]