
‘ചൈനയുടെ പിഎൽ –15 മിസൈൽ പാക്കിസ്ഥാൻ പ്രയോഗിച്ചു, ഇന്ത്യ ആക്രമണം തകർത്തു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ സംയുക്ത വാർത്താസമ്മേളനം തുടങ്ങി. എയർമാർഷൽ എ.കെ.ഭാരതി, ഡയറക്ടർ ജനറൽ മിലിറ്ററി ഓപ്പറേഷൻസ് ലഫ്.ജന.രാജീവ് ഖായ്, നേവി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എ.എൻ.പ്രമോദ്, മേജർ ജനറൽ എസ്.എസ്.ശാർദ –എഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്.
‘തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്. എന്നാൽ ഈ ആക്രമണത്തെ പാക്കിസ്ഥാൻ അവരുടെ ആക്രമണമായി ഏറ്റെടുത്തു. അവർക്കുണ്ടായ നഷ്ടങ്ങൾക്ക് ഇക്കാരണത്താൽ അവരാണ് ഉത്തരവാദി’– എ.കെ.ഭാരതി പറഞ്ഞു.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാക്കിസ്ഥാനിൽനിന്നു വന്ന ആക്രമണം തകർത്തു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമാണ്. ചൈനാ നിർമിത പിഎൽ –15 എയർ ടു എയർ മിസൈൽ അടക്കം പാക്കിസ്ഥാൻ പ്രയോഗിച്ചു. പക്ഷേ അതിനു ലക്ഷ്യം കാണാനായില്ല. ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തു. പാക്കിസ്ഥാന് ഉപയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടു. പാക്കിസ്ഥാനിൽ ഇന്ത്യ ലക്ഷ്യം വച്ച പ്രദേശങ്ങളുടെ വിഡിയോകളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.