
‘ഐഎൻഎസ് വിക്രാന്ത് എവിടെ? ലൊക്കേഷൻ അറിയണം’; കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ
കൊച്ചി ∙ പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഐഎൻഎസ് വിക്രാന്ത് എവിടെയാണെന്ന് അന്വേഷിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശിയെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച ഐഎൻഎസ് വിക്രാന്ത്.
വെള്ളിയാഴ്ച കൊച്ചി നാവിക ആസ്ഥാനത്തെ ഔദ്യോഗിക ഫോൺ നമ്പറിലേക്കു വിളിച്ചായിരുന്നു ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ എവിടെ എന്ന അന്വേഷണം വന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും ‘രാഘവൻ’ എന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടർന്ന് വിളിച്ചയാളുടെ കൂടുതൽ വിവരങ്ങൾ നാവിക ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഒരു ഫോൺ നമ്പർ പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ ഫോൺ വച്ചു.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർധന്യത്തിലായിരുന്നതിനാൽ നാവിക സേനയും അതീവജാഗ്രതയിൽ ആയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങുകയും ഫോൺ വിളിച്ചയാളെ തിരിച്ചറിയുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ പിന്നാലെ കസ്റ്റഡിയിലെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]