
കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില് തന്നെ എക്സൈസ് സംഘം വിളിപ്പിച്ച സംഭവത്തിലും സായ് കൃഷ്ണ തന്നെക്കുറിച്ച് വീഡിയോ ചെയ്തതിലും പ്രതികരണവുമായി ബിഗ്ബോസ് താരം ജിന്റോ രംഗത്ത്. പ്രതിയുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആളുകളെയാണ് വിളിപ്പിച്ചതെന്നും തന്റെ ജിമ്മിന്റെ അടുത്താണ് അവർ താമസിക്കുന്നതെന്നും ജിന്റോ പറഞ്ഞു.
പണം കൊടുത്തത് കടമായിട്ടാണെന്നും അച്ഛന് സുഖമില്ലെന്നു പറഞ്ഞ് ആ സ്ത്രീ തന്നെ വിളിച്ചിരുന്നതായും ജിന്റോ പറഞ്ഞു. പിന്നീട് അവരുടെ അച്ഛൻ മരിച്ചതായും അതിനു ശേഷവും താൻ പണം കൊടുത്തിരുന്നെന്നും ജിന്റോ പറയുന്നു. ബിഗ്ബോസ് താരം ജിന്റോ അറസ്റ്റിൽ എന്നു പറഞ്ഞാണ് പലരും വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജിന്റോ കൂട്ടിച്ചേർത്തു.
ജിന്റോയ്ക്കെതിരെ ബിഗ്ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ചും താരം പ്രതികരിച്ചു. ”സായ് എന്നെ കുറിച്ച് ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. അപ്പോൾ തന്നെ വിളിക്കുകയും ചെയ്തിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്ത കാര്യങ്ങളാണ് സായ് വീഡിയോയിൽ പറഞ്ഞത്.
നിങ്ങൾ ജെനുവിനാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ അതിനെ കുറിച്ച് അപ്പോൾ വീഡിയോ ചെയ്യാമെന്നായിരുന്നു സായിയുടെ മറുപടി. പക്ഷെ ഇതുവരെ സായ് അത് ചെയ്തിട്ടില്ല. അത് സായ് കാണിച്ച പോക്രിത്തരം”, ഒരു ഓൺലൈൻ മാധ്യമത്തോട് ജിന്റോ പറഞ്ഞു. സായ്ക്കെതിരെയും മറ്റു രണ്ടു പേർക്കെതിരെയും കേസ് കൊടുത്തിട്ടുണ്ടെന്നും ജിന്റോ കൂട്ടിച്ചേർത്തു.
”പുലി പോലെ ബിഗ് ബോസ് ഹൗസിലേക്ക് വന്ന് കേറിയ ആളാണ് സായ്. പക്ഷെ രണ്ട് ദിവസം കൊണ്ട് ഡൗണായി. പുലി പോലെ ഇരുന്ന സായിയാണ് ഹൗസിൽ വന്ന രണ്ടാം ദിവസം മുതൽ ഡൗണായത്. അപ്പോൾ ആരാണ് യഥാർത്ഥത്തിൽ ലഹരി ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിയാൽ മതി. കാറിനുള്ളിൽ കിടന്ന് സംസാരിക്കുന്ന സായ് അല്ലായിരുന്നു അവിടെ”, ജിന്റോ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]