
ചില സിനിമകൾ അങ്ങനെയാണ്, യാതൊരു ഹൈപ്പും ഇല്ലാതെ വന്ന് ഹിറ്റടിച്ചങ്ങ് പോകും. സിനിമയുടെ കഥയും മേക്കിങ്ങുമൊക്കെ ആകും അതിന് കാരണം. ഇത്തരത്തിൽ ആദ്യദിനം വലിയ കളക്ഷനില്ലാതെ പിന്നീടുള്ള ദിവസങ്ങളിൽ വൻ കളക്ഷൻ നേടിയ സിനിമകളും ധാരാളമാണ്. അത്തരമൊരു സിനിമയാണ് ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് പടം. സൂര്യ ചിത്രം റെട്രോയെ പിന്നിലാക്കിയാണ് ഓരോ ദിവസവും ടൂറിസ്റ്റ് ഫാമിലി മുന്നേറുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
മെയ് 1ന് ആയിരുന്നു ടൂറിസ്റ്റ് ഫാമിലി റിലീസ് ചെയ്തത്. ശശികുമാറും സിമ്രാനും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ഫാമിലി എന്റർടെയ്നറായി എത്തിയ ചിത്രത്തിന്റെ ആദ്യദിന ഇന്ത്യനെറ്റ് കളക്ഷൻ രണ്ട് കോടി ആയിരുന്നു. രണ്ടാം ദിനം 1.7 കോടി നേടിയ ചിത്രം മൂന്നാമത്തെ ദിവസം മുതൽ വൻ കളക്ഷൻ നേടാൻ തുടങ്ങി. കേരളത്തിലടക്കം മികച്ച പ്രതികരണം നേടിയ ടൂറിസ്റ്റ് ഫാമിലി 6.13 കോടിയാണ് രണ്ടാം ഞായർ സ്വന്തമാക്കിയത്. സാക്നിൽക്കിന്റെ മുൻകൂട്ടിയുള്ള റിപ്പോർട്ടാണിത്. ഇതിൽ നേരിയ വ്യത്യാസം ചിലപ്പോൾ വന്നേക്കാം.
അതേസമയം, സൂര്യയുടെ റെട്രോ ഞായറാഴ്ച നേടിയത് 1.73 കോടിയാണ്. ഇന്ത്യ നെറ്റ് കളക്ഷനാണിത്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിൽ 57.43 കോടിയാണ് റെട്രോ നേടിയിരിക്കുന്നത്. ടൂറിസ്റ്റ് ഫാമിലി 34.63 കോടിയും നേടി. ഇവയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ വരേണ്ടിയിരിക്കുന്നു. 65 കോടിയാണ് റെട്രോയുടെ നിർമാണ ചെലവ്. ടൂറിസ്റ്റ് ഫാമിലി ഒരുക്കിയത് 7 കോടി രൂപ മുടക്കിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]