
കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- മുംബൈ ഇന്ത്യന്‍സ് മത്സരം വൈകും. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ തകര്‍ത്ത് പെയ്ത മഴയാണ് മത്സരം വൈകിപ്പിക്കുന്നത്. ഇതുവരെ മത്സരത്തിന് ടോസിടാന്‍ ആയിട്ടില്ല എങ്കിലും ഗ്രൗണ്ട് പൂര്‍ണമായും മൂടാനുള്ള സൗകര്യം ഈഡനിലുള്ളത് പ്രതീക്ഷയാണ്. ഇന്ന് വിജയിച്ചാല്‍ ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാം. അതേസമയം പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചവരാണ് മുംബൈ ഇന്ത്യന്‍സ്.
🚨 Update from Kolkata 🚨
The covers are on and toss has been delayed due to rain 🌧️
Stay tuned for further updates
Follow the Match ▶️ |
— IndianPremierLeague (@IPL)
സ്വന്തം തട്ടകത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ശ്രേയസ് അയ്യരുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏറ്റുമുട്ടുന്നത് ഈ സീസണിൽ ആദ്യം പുറത്തായ മുംബൈ ഇന്ത്യന്‍സിനോടാണ്. ഹാർദിക് പാണ്ഡ്യയുടെ മുംബൈക്കാകട്ടെ ഒന്നാം സ്ഥാനക്കാരെ തോൽപ്പിച്ച് മാനം കാക്കനുള്ള അവസരമാണിന്ന്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ടേബിളിൽ ഒന്നാമതാണ് നിലവില്‍ കെകെആര്‍. കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വാംഖഡെയിൽ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് മുംബൈ ടീം കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നത്. തോറ്റാല്‍ മുംബൈ ടീമിലെ പല താരങ്ങളുടെയും സ്ഥാനം പരുങ്ങലിലാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]