
കാഞ്ഞങ്ങാട്: വെന്തുരുകുന്ന ചൂടില്‍ എസിയില്ലാത്ത കെട്ടിടങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെല്ലാം ഏറെ പ്രയാസപ്പെട്ടാണിപ്പോള് കഴിയുന്നത്. ഇടയ്ക്ക് മഴയുടെ കനിവുണ്ടാകുന്നുണ്ടെങ്കിലും ചൂടിന് യാതൊരു ശമനവുമില്ലാത്ത വേനലാണിത്.
ഇപ്പോഴിതാ തീച്ചൂള പോലത്തെ ചൂടനുഭവത്തെ മറികടക്കാൻ കാസര്‍കോട് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കിടിലനൊരു സൂത്രം സജ്ജീകരിച്ചിരിക്കുകയാണ്. തകരഷീറ്റിട്ട ഓഫീസിന് താഴെ ഇരുന്ന് ജോലി ചെയ്യാനാകുന്നില്ലെന്ന അവസ്ഥയായപ്പോഴാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് ഇവരെത്തുന്നത്.
ഷീറ്റിന് മുകളില്‍ ചാക്ക് വിരിച്ച്, സ്പ്രിംഗ്ളര്‍ സ്ഥാപിച്ചിരിക്കുകയാണ്. ചൂട് കൂടുമ്പോള്‍ സ്പ്രിംഗ്ളര്‍ പ്രവര്‍ത്തിപ്പിക്കും. ഒരു തവണ സ്പ്രിംഗ്ളര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ തന്നെ മൂന്ന്- നാല് മണിക്കൂര്‍ നേരത്തേക്ക് തണുപ്പ് കിട്ടുമെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോള്‍ ഓഫീസിലിരുന്ന് ജോലി ചെയ്യാൻ ഉത്സാഹമാണെന്നും സന്തോഷപൂര്‍വം ഇവര്‍ പറയുന്നു.
വാര്‍ത്തയുടെ വീഡിയോ കാണാം:-
Last Updated May 11, 2024, 7:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]