

നാണംകെട്ട് മടങ്ങി മുംബൈ ഇന്ത്യന്‍സ് ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍; തോല്പിച്ചത് 18 റണ്‍സിന്
കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്പിച്ചാണ് കെകെആർ പ്ലേ ഓഫിലേക്ക് മാർച്ച് ചെയ്തത്. മഴ കാരണം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കൊല്‍ക്കത്തയുടെ 157 റണ്‍സ് പിന്തുടർന്ന മുംബൈക്ക് നിശ്ചിത 16 ഓവറില്‍ 139-8 എന്ന സ്കോറിലെത്താനെ സാധിച്ചുള്ളൂ.
അനായാസമാണ് ബാറ്റിംഗ് തുടങ്ങിയത് എങ്കിലും പിന്നീട് മുംബൈക്ക് കാര്യങ്ങള്‍ കടുപ്പമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇഷാൻ കിഷൻ- രോഹിത് ശർമ്മ ഓപ്പണിംഗ് സഖ്യം 6.5 ഓവറില്‍ 65 റണ്‍സ് ചേർത്തു. 22 പന്തില്‍ 40 റണ്‍സെടുത്ത കിഷനെ സുനില്‍ നരെയ്നും 24 പന്തില്‍ 19 എടുത്ത രോഹിത് ശർമ്മയെ വരുണ്‍ ചക്രവർത്തിയും പുറത്താക്കി. 14 പന്തില്‍ 11 മാത്രം നേടിയ സൂര്യകുമാർ യാദവിനെ ആന്ദ്രേ റസലും മടക്കിയതോടെ മുംബൈ 10.5 ഓവറില്‍ 87-3. ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും ക്രീസില്‍ നില്‍ക്കേ 30 പന്തില്‍ 70 റണ്‍സ് വേണം ജയിക്കാനെന്നായി.
12-ാം ഓവറില്‍ പാണ്ഡ്യയെ (4 പന്തില്‍ 2) വരുണ്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ ടിം ഡേവിഡിനെ അക്കൗണ്ട് തുറക്കും മുമ്ബും റസല്‍ മടക്കി. നെഹാല്‍ വധേരയെ (3 പന്തില്‍ 3) സ്റ്റാർക്ക് റണ്ണൗട്ടാക്കിയതോടെ മുംബൈ നടുങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]