

അപകടക്കെണിയൊരുക്കി മുണ്ടക്കയം – പാലൂർകാവ് തെക്കേമല റോഡിൽ കലുങ്ക് നിർമ്മാണം ; യാത്രക്കാർ കുഴിയിൽ വീണ് ചത്താലെ അധികൃതർ കണ്ണ് തുറക്കൂ
മുണ്ടക്കയം ഈസ്റ്റ് : അപകട കെണിയായി മാറിയിരിക്കുകയാണ് മുണ്ടക്കയം പാലൂർകാവ് തെക്കേമല റോഡിൻ്റ പ്രവേശന കവാടത്തിനടുത്തായി പൊതുമരാമത്ത് വകുപ്പിൻ്റെ കലുങ്ക് നിർമ്മാണം.
ദിവസേന നിരവധി വാഹനങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും പ്രശസ്ത ഹൈന്ദവ ക്ഷേത്രമായ വള്ളിയാങ്കാവിലേക്കും മറ്റും കടന്നുപോകുന്ന ഈ വഴിയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയാണ്.
മുണ്ടക്കയം – തെക്കേമല, പാലൂർകാവ് റോഡിൻ്റ പ്രവേശന കവാടത്തിനടുത്തായി പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമ്മാണത്തിനായി എടുത്തിരിക്കുന്ന കുഴിയാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകുവാൻ സ്ഥലപരിമിതിയുള്ള ഇവിടെ വഴി പരിചയമില്ലാത്ത വാഹനങ്ങളും , ബൈക്ക് യാത്രികരും മറ്റും അപകടത്തിൽ പെടുവാൻ സാധ്യതയുണ്ട്. കുഴിയുടെ രണ്ടുവശങ്ങളിലും പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് നൽകുന്ന ഫ്ളക്സ് ബോർഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുഴിയോട് ചേർന്ന് ഒരു പ്ലാസ്റ്റിക് റിബൺ മാത്രമാണ് വലിച്ചു കെട്ടിയിരിക്കുന്നത്, എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴും മറ്റും ഓട്ടോ ,ബൈക്ക് ,സ്കൂട്ടർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഈ കുഴിയിൽ വീഴുവാൻ സാധ്യത ഏറെയാണ്.
മഴക്കാലത്തിന് മുമ്പായി കലുങ്ക് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ ഇവിടെ വൻ അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും,പൊതുമരാമത്ത് വകുപ്പ് എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]