
തോക്കിന്മുനയിൽ ഇന്ത്യ ചർച്ച നടത്താറില്ല, രാജ്യതാല്പര്യങ്ങൾക്കു മുൻഗണന: പകരച്ചുങ്കത്തിൽ പീയൂഷ് ഗോയൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡല്‍ഹി∙ ഇന്ത്യ ഒരിക്കലും ഒരു രാജ്യവുമായും തോക്കിന്മുനയിൽ ചർച്ച നടത്താറില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി . യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഗോള പകരച്ചുങ്ക വാണിജ്യ യുദ്ധത്തിനിടയിൽ ഒരു വ്യാപാര കരാറിനായി ഇന്ത്യ യുഎസുമായി ചര്‍ച്ച നടത്തിവരികയാണെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു പകരച്ചുങ്കം ഏർപ്പെടുത്തുന്നതിൽ 90 ദിവസത്തെ താൽക്കാലിക ഇളവു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പകരച്ചുങ്ക വിഷയത്തിൽ രാജ്യത്തിന്റെ താല്പര്യങ്ങള്ക്കു മുന്‍ഗണന നല്‍കും. സമ്മര്‍ദത്തില്‍ ഒരു ചര്‍ച്ചയും നടത്തില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, മറ്റു നിരവധി രാജ്യങ്ങളുമായി രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണ്. ‘ഇന്ത്യ ഫസ്റ്റ്’ നയത്തിൽ ഊന്നി 2047ല്‍ വികസിത ഭാരതം സാക്ഷാത്കരിക്കുക ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാണ് യുഎസുമായി ഇപ്പോൾ നടക്കുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
തോക്കിന്മുനയില് ചര്‍ച്ചകള്‍ നടത്തരുതെന്നു നേരത്തേ പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. സമയ നിയന്ത്രണങ്ങള്‍ നല്ലതാണ്, കാരണം അവ വേഗത്തില്‍ സംസാരിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നതാണ്. പക്ഷേ, രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കാന്‍ സാധിക്കുന്നതുവരെ ഇക്കാര്യത്തിൽ തിടുക്കം കാണിക്കരുതെന്നും ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ പുരോഗതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗോയല്‍ പറഞ്ഞു.
145% തീരുവ ഏര്‍പ്പെടുത്തിയ ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും പകരച്ചുങ്കം താല്‍ക്കാലികമായി ഒഴിവാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 90 ദിവസത്തെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.