
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് നിയമ ഭേദഗതി വിരുദ്ധ സമരത്തിനെതിരെ എപി വിഭാഗം സമസ്ത. മുഖപത്രമായ സിറാജിന്റെ എഡിറ്റോറിയലിലാണ് വിമർശനമുന്നയിച്ചത്. വഖഫ് വിരുദ്ധ സമരത്തെ ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണ വേദിയാക്കിമാറ്റി. സമരത്തിൽ ഉയർത്തിയത് ബ്രദർഹൂഡ് നേതാക്കളുടെ ചിത്രമുയർത്തി. വഖഫ് പ്രതിഷേധവും ഇസ്ലാമിക് ബ്രദർഹൂഡും തമ്മിൽ എന്ത് ബന്ധമെന്നും ചോദ്യം.
നിയമത്തെ ഇന്ത്യ മുന്നണി ഒറ്റക്കെട്ടയും മതേതര പാർട്ടികളും ഒന്നിച്ചു എതിർത്തതാണ്. സമരലക്ഷ്യത്തെ ജമാഅത്തെ ഇസ്ലാമി വഴിതിരിച്ചു വിട്ടു. ഇത് മുസ്ലിം ഇതര സംഘടനകളെ സമരത്തിൽ നിന്നും മാറ്റി നിർത്താൻ ഇടവരുത്തും. സംഘ പരിവാറിനും തീവ്ര ക്രൈസ്തവ സംഘടനകൾക്കും കൈൽ വടികൊടുക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചതെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]