
‘അഞ്ചു ദിവസത്തെ ആസൂത്രണം; കൊലപാതകത്തിന് മുന്പ് പൂജ’: ബിജു വധക്കേസിൽ ഒരാൾ കൂടി പിടിയിൽ
തൊടുപുഴ∙ ബിജു വധക്കേസിൽ നിർണായക വിവരങ്ങൾ അറിയാവുന്ന ഒരാൾ കൂടി പിടിയിൽ. ബിജുവിന്റെ ബന്ധുവും ബിസിനസ് സഹായിയുമായ എബിൻ ആണ് പിടിയിലായത്.
അതേസമയം ബിജുവിന്റെ കൊലപാതകം ആസൂത്രിതമെന്നുറപ്പിക്കുകയാണ് പൊലീസ്. ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനു പിന്നിൽ അഞ്ചു ദിവസത്തെ ആസൂത്രണം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കൊച്ചിയിൽ വച്ച് ഗൂഡാലോചന നടത്തിയ പ്രതികൾ കൃത്യത്തിന് മുമ്പ് പ്രത്യേക പൂജയും നടത്തിയിരുന്നു. ‘ദൃശ്യം 4’ നടപ്പാക്കിയെന്നു പറഞ്ഞ ഒന്നാം പ്രതി ജോമോന്റെ ശബ്ദ പരിശോധനയും നടത്തിയിട്ടുണ്ട്.
മാർച്ച് 20നാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ ബിസിനസ് പങ്കാളി ജോമോനും കൂട്ടുപ്രതികളായ ആഷിഖ് ജോൺസൺ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവർ ചേർന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയത് ഒന്നാംപ്രതി ജോമോന്റെ കലയന്താനിയിലെ വീട്ടിലേക്കാണെന്നു പ്രതികൾ മൊഴി നൽകിരുന്നു.
ബിജുവിനെ പ്രതികൾ ഇടിവള ഉപയോഗിച്ചാണ് ക്രൂരമായി മർദിച്ചതെന്നും പൊലീസ് പറയുന്നു. കൊച്ചിയിൽ വച്ച് ഗൂഢാലോചന നടത്തിയ പ്രതികൾ തൊടുപുഴയിലെത്തിയ ശേഷം ബിജുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു. 19ന് ആദ്യ ശ്രമം നടത്തിയെങ്കിലും ഇതു പാളിയതോടെ 20ന് കൃത്യം നടപ്പാക്കുകയായിരുന്നു.
മർദനമാണ് ബിജുവിന്റെ മരണകാരണമെന്നും ‘ദൃശ്യം 4’ നടപ്പാക്കിയെന്നുമാണ് ജോമോൻ പലരോടും പറഞ്ഞിരുന്നത്. എന്നാൽ കലയന്താനിയിലെ കാറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിൽനിന്ന് ബിജുവിൻ്റെ മൃതദേഹം പോലീസ് കണ്ടെടുത്തതോടെ പ്രതികളുടെ കണക്കൂകൂട്ടലുകൾ തെറ്റുകയായിരുന്നു.
ഗോഡൗണിലെ മാൻഹോളിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]