
ഇടുക്കിയിൽ യുവതിയെ കാറില്‍ പിന്തുടര്ന്ന് അശ്ലീല ആംഗ്യം കാണിച്ചതിന് പൊലീസുകാരൻ അറസ്റ്റില്‍ തൊടുപുഴ ∙ റോഡിലൂടെ നടന്നു പോയ യുവതിയെ കാറിൽ പിന്തുടർന്നെത്തി തടയാൻ ശ്രമിക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരന്റെ പേരിൽ കേസ്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പെരിങ്ങാശേരി സ്വദേശി മർഫിക്കെതിരെ കരിമണ്ണൂർ പൊലീസാണ് കേസെടുത്തത്.
തൊടുപുഴയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ബുധനാഴ്ച കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസ് ഇറങ്ങി അവിടെയുള്ള ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. തന്നെ കാറില്‍ പിന്തുടര്ന്ന് കിളിയറ റോഡിലെ പാലത്തിന്റെ സമീപം എത്തിയപ്പോള്‍ കാര്‍ മുന്നില്‍ കയറ്റി വട്ടം നിര്‍ത്തിയെന്ന് യുവതി പറയുന്നത്.
തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന് യുവതിക്കു നേരെ അശ്ലീല ചേഷ്ടകള്‍ കാണിക്കുക ആയിരുന്നെന്ന് പരാതിയിലുണ്ട്. ഡ്രൈവര്‍ സീറ്റില്‍ നിന്ന് മർഫി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതോടെ താൻ പേടിച്ച് അടുത്തുള്ള കടയില്‍ ഓടിക്കയറിയെന്നും യുവതി പറയുന്നു.
കടയിലുണ്ടായിരുന്നവര്‍ പുറത്തുവന്നതോടെ സ്ഥലത്തു നിന്നും പോയി. യുവതി പിതാവിനൊപ്പം എത്തി പൊലീസില്‍ പരാതി നല്കി.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസുകാരന്റെ വാഹനത്തിലാണ് യുവതിയെ പിന്തുടര്ന്നതെന്ന് സ്ഥിരീകരിച്ചു. പൊലീസുകാരനൊപ്പം ഉണ്ടായിരുന്നയാളോടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിമണ്ണൂര്‍ പൊലീസ് മർഫിയെ അറസ്റ്റു ചെയ്തതതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പറഞ്ഞു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]