
ചെന്നൈ: തമിഴ്നാട്ടിൽ പ്രചാരണത്തിനായി ഇന്ന് പ്രമുഖ നേതാക്കളേത്തും. രാഹുൽ ഗാന്ധി , അമിത് ഷാ, നിർമല സീതാരാമൻ, സീതാറാം യെച്ചൂരി എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കും. രാഹുൽ ഗാന്ധി വൈകീട്ട് തിരുനെൽവേലി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.
കോയമ്പത്തൂരിൽ രാഹുലിനോപ്പം എംകെ സ്റ്റാലിൻ അടക്കം ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും.രണ്ടു ദിവസത്തെ പര്യടനം ഒറ്റ ദിവസത്തേക്ക് ചുരുക്കിയ അമിത് ഷാ, മധുരയിൽ ബിജെപി റോഡ് ഷോയ്ക്ക് നേതൃത്വം നൽകും.നിർമല സീതാരാമൻ കൃഷ്ണഗിരിയിലും യെച്ചൂരി ദിണ്ടിഗലിലും പ്രസംഗിക്കും.
Last Updated Apr 12, 2024, 7:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]