
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 15.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇഷാന് കിഷന് (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്.
പരിക്കിന് ശേഷം തിരിച്ചെത്തിയ സൂര്യ സീസണില്‍ രണ്ടാം മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടി. ആദ്യ മത്സരത്തില്‍ താരം പൂജ്യത്തിന് പുറത്തായിരുന്നു. ഇപ്പോള്‍ സൂര്യയെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ”സൂര്യ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ‘വെല്‍ക്കം ബാക്ക് സൂര്യ’ എന്ന് ഞാന്‍ അവനോട് പറഞ്ഞു. ടീമില്‍ സൂര്യയും ഉണ്ടായിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ഞാന്‍ അദ്ദേഹത്തിനെതിരെ ക്യാപ്റ്റനും കളിച്ചിട്ടുണ്ട്. സൂര്യക്ക് വേണ്ടി ഫീല്‍ഡ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അവന് അടിക്കുന്ന ചില സ്ഥലങ്ങളില്‍, മറ്റു ബാറ്റര്‍മാര്‍ അടിച്ചതായി ഞാന്‍ കണ്ടിട്ടില്ല.” ഹാര്‍ദിക് പറഞ്ഞു. സ്വന്തം ബാറ്റിംഗിനെ കുറിച്ചും ഹാര്‍ദിക് സംസാരിച്ചു. ”കഴിഞ്ഞ മത്സരത്തില്‍ എനിക്ക് കുറച്ച് സമയമെടുക്കേണ്ടിവന്നു. ഈ ഗെയിമിന്റെ സാഹചര്യം വ്യത്യസ്തമായിരുന്നു. സാഹചര്യം ആവശ്യപ്പെടുന്നതെന്തും ചെയ്യാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്.” ഹാര്‍ദിക് കൂട്ടിചേര്‍ത്തു.
അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയെ കുറിച്ചും ഹാര്‍ദിക് സംസാരിച്ചു. ”ബുമ്രയെ കിട്ടിയതില്‍ ഞാന്‍ അനുഗ്രഹീതമാണ്. അദ്ദേഹം ടീമിന് വേണ്ടത് വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നു. ഞാന്‍ ബുമ്രയോട് ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം എന്താണോ വേണ്ടത് അത് തന്നിട്ട് പോകുന്നു. വലിയ രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട് ബുമ്ര. അദ്ദേഹത്തിനുള്ള അനുഭവവും ആത്മവിശ്വാസവും വളരെ വലുതാണ്.” ഹാര്‍ദിക് വ്യക്തമാക്കി.
നരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഫാഫ് ഡു പ്ലെസിസ് (61), രജത് പടീദാര്‍ (26 പന്തില്‍ 50), ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53) എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.
Last Updated Apr 12, 2024, 8:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]