

കാത്തിരിക്കുന്നത് കടുത്ത വേനല്‍; കരുതിയിരിക്കാൻ സര്‍ക്കാര്‍ ഏജൻസികളോട് പ്രധാനമന്ത്രി; അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കണം
ഡൽഹി: കടുത്ത വേനലാണ് വരുന്നതെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
കടുത്ത വേനലിന് തയ്യാറെടുക്കാൻ സർക്കാർ ഏജൻസികള്‍ക്കാണ് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ഉഷ്ണതരംഗ മുന്നറിയിപ്പ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സർക്കാർ ഏജൻസികള്‍ക്ക് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സാധാരണയെക്കാള്‍ കൂടിയ ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദ്ദേശം നല്കി. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]