
മുംബൈ: ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. പിയൂഷ് ചൗളയ്ക്ക് പകരം ശ്രേയസ് ഗോപാല്‍ ടീമിലെത്തി. മുഹമ്മദ് നബിയും മുംബൈ നിരയിലുണ്ട്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന താരമാണ് ശ്രേയസ്. ബംഗളൂരു മൂന്ന് മാറ്റം വരുത്തി. വില്‍ ജാക്സ് ആര്‍സിബിക്ക് വേണ്ടി അരങ്ങേറും. കാമറൂണ്‍ ഗ്രീന്‍ പുറത്തായി. മഹിപാല്‍ ലോംറോര്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവരും ടീമിലെത്തി. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്സ്, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്സ്വെല്, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസെ ടോപ്ലി, വിജയ്കുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോറ്റ്സി, ആകാശ് മധ്വാള്.
വാംഖഡെയിൽ കോലിയും രോഹിത്തും വീണ്ടും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. അവസാന മൂന്ന് കളിയും തോറ്റാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുന്നതെങ്കില്‍ മൂന്ന് തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസ് കഴിഞ്ഞ മത്സരത്തിലാണ് വിജയവഴിയിലെത്തിയത്. വിരാട് കോലിയുടെ ബാറ്റിലൊതുങ്ങുന്നു ആർസിബിയുടെ റൺസും പോരാട്ടവും. എതിരാളികളെ ഒറ്റയ്ക്ക് തകർക്കാൻ ശേഷിയുണ്ടെങ്കിലും ക്യാപ്റ്റൻ ഡുപ്ലെസിയും മാക്സ്വെല്ലും ഗ്രീനുമെല്ലാം നനഞ്ഞ പടക്കങ്ങളായതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]