
കൊച്ചി: ഐഎസ്എല്‍ പ്ലേ ഓഫിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് കോച്ച് ഇവാന് വുകോമനോവിച്ച് പറഞ്ഞു. പരിക്കുമാറിയ അഡ്രിയന്‍ ലൂണ മത്സരത്തിന് സജ്ജനായെന്നും ഇവാന് വ്യക്തമാക്കി. ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തിന് മുന്‍പ് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമനോവിച്ച് വെളിപ്പെടുത്തിയത് ആരാധകര്‍ക്ക് പ്രതീക്ഷയും നിരാശയും നല്കുന്ന കാര്യങ്ങള്‍.
പരിക്കുമാറിയ പ്ലേമേക്കര്‍ അഡ്രിയന്‍ ലൂണ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സജ്ജനായി എന്നതാണ് പ്രതീക്ഷ നല്കുന്ന വെളിപ്പെടുത്തല്‍. മൂന്ന് മഞ്ഞക്കാര്‍ഡ് കണ്ടു നില്ക്കുന്നതിനാല് ലൂണയെ കരുതലോടെയേ കളത്തില്‍ ഇറക്കൂയെന്നും ഇവാന് വുകോമനോവിച്ച്. ലൂണയുടെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്സിനെ നയിച്ച ദിമിത്രിയോസ് ഡയമന്റക്കോസിന് പ്ലേഓഫ് നഷ്ടമായേക്കുമെന്ന ഇവാന്റെ വാക്കുളാണ് ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്നത്.
13 ഗോളുമായി ടോപ് സ്കോററായ ഡയമന്റക്കോസ് ഈ സീസണ് അവസാനത്തോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്നും സൂചനയുണ്ട്. പ്രതിഫല കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡയമന്റക്കോസിനായി മുംബൈ സിറ്റിയാണ് രംഗത്തുള്ളത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ അവസാന ലീഗ് മത്സരത്തിനിറങ്ങും. പ്ലേ ഓഫില്‍ നേരത്തേ തന്നെ സ്ഥാനം ഉറപ്പാക്കിയതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാവും ബ്ലാസ്റ്റേഴ്സ് കളിക്കുക. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് ജയിക്കാനായിട്ടില്ല. നാലിലും തോല്‍ക്കുകയും ചെയ്തു.
Last Updated Apr 11, 2024, 10:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]