
കോഴിക്കോട്: പയ്യോളിയില്‍ ഒന്നരവയുള്ള കുട്ടിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
പയ്യോളി മണിയൂരിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ബന്ധുക്കളാണ് ആദ്യം ഒന്നര വയസുകാരിയെ കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ പയ്യോളി പോലീസ് കസ്റ്റഡിയെടുത്ത് ചോദ്യം ചെയ്തു. ഇതിനിടയിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി നേരത്തെ ചികിത്സ തേടിയിരുന്നു എന്നാണ് സൂചന.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.കഴുത്തുഞെരിച്ചു കൊലപ്പെടുത്തി എന്നാണ് നിഗമനം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പയ്യോളി പൊലീസ് കേസെടുത്തിരിക്കുന്നത്.
Last Updated Apr 11, 2024, 11:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]