
മുഹമ്മ: ഉത്സവ തിരക്കിൽ കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണ്ണം ദേവസ്വത്തിൽ ഏൽപ്പിച്ച മുഹമ്മ കുറവൻ പറമ്പിൽ ഷാജിയുടെ മകൾ സനുഷയെ മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവസ്വം ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന ചിറപ്പ് ഉത്സവത്തിനിടെയാണ് സനുഷയ്ക്ക് സ്വർണ്ണം ലഭിച്ചത്. തിക്കിലും തിരക്കിലും നഷ്ടപ്പെട്ടതായിരുന്നു സ്വർണ്ണം. ഉത്സവ പറമ്പിൽ നിന്ന് ലഭിച്ച സ്വർണ്ണാഭരണം ഉടമസ്ഥരെ കണ്ടെത്തി നൽകുന്നതിനായി ഉടനെ ദേവസ്വത്തിൽ ഏൽപ്പിക്കുകയായിരുന്നു.
കാവുങ്കൽ അമ്മയെ സ്തുതിച്ചു കൊണ്ടുള്ള സുപ്രഭാത കീർത്തനവും ചടങ്ങിൽ പ്രകാശനം ചെയ്തു. ക്ഷേത്രങ്ങളിൽ സുപ്രഭാത കീർത്തനമായി എം എസ് സുബ്ബലക്ഷ്മി ആലപിച്ച കൗസല്യ സുപ്രജാ രാമ പൂന്താനത്തിന്റെ ജ്ഞാനപാനയോ ആണ് സാധാരണ ആലപിക്കാറുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി കാവുങ്കലമ്മയ്ക്ക് മാത്രമായി സുപ്രഭാത കീർത്തനം വേണമെന്ന ചിന്തയാണ് പുതിയ ഗീതത്തിന് വഴിതുറന്നത്.
ദേവസ്വം സെക്രട്ടറി സി പി ശിവപ്രസാദാണ് 162 വരികൾ വരുന്ന സുപ്രഭാത കീർത്തനം രചിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ഡോ: വി ആർ ഉണ്ണികൃഷ്ണനാണ് ഗീതത്തിന് സംഗീതം നൽകിയത്. ഗാനഭൂഷണം അദ്വൈത സുനിൽകുമാറാണ് ആലാപനം. ദേവിയുടെ വിവിധ ഭാവങ്ങൾ വർണ്ണിക്കുന്ന ഈ കീർത്തനം കേട്ടാകും ഇനി കാവുങ്കൽ ഗ്രാമം ഉണരുക. ക്ഷേത്ര നടപ്പന്തലിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രയോഗം പ്രസിഡന്റ് വി സി വിശ്വമോഹൻ, മാനേജർ കെ പി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Last Updated Apr 11, 2024, 9:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]