കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കും.
നിസാരമായി കണ്ടാല്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അറിയാം കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളെ… അടിവയറ്റിലോ, ഇടുപ്പിന്റെ വശങ്ങളിലോ, വൃക്കകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് പുറകിലോ മുഴകൾ കാണുന്നുണ്ടെങ്കിൽ അവഗണിക്കരുത്, ഇത് കിഡ്നി ക്യാന്‍സറിന്റെ സൂചനയാകാം.
മൂത്രത്തില്‍ രക്തം കാണപ്പെടുക, മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക, വൃഷണസഞ്ചിയിലെ വീക്കം തുടങ്ങിയവയും വൃക്കയിലെ അര്ബുദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. നടുവേദനയ്ക്ക് കാരണങ്ങള്‍ പലതുണ്ടാകാം.
പക്ഷേ കിഡ്നി ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണ് വിട്ടുമാറാത്ത പുറംവേദന. വൃക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ കാലുകളിലും പാദങ്ങളിലും നീര് വയ്ക്കുന്നത് സാധാരണയാണ്.
ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ലക്ഷണം കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്. വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, ഇടവിട്ടുള്ള പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

