
ഹരിപ്പാട്: ആലപ്പുഴയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നിയുടെ സാന്നിധ്യം. കല്പകവാടിക്ക് സമീപം കെഎസ്ആര്‍ടിസി ജീവനക്കാരനായ ഗിരി ഗോപിനാഥന്റെ വീട്ടിൽ ആണ് കാട്ടുപന്നിയെ കണ്ടത്. വീടിനു സമീപം ചില ദിവസങ്ങളിൽ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വീട്ടിൽ പശു ഉള്ളതിനാൽ അതിന്റെ കിടാവാണെന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടുപന്നിയാണെന്ന് തിരിച്ചറിഞ്ഞത്.
വന്യമൃഗ സംഘർഷവുമായി ബന്ധപ്പെട്ട മറ്റൊരു സഭവത്തിൽ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ് രംഗത്തെത്തി. പഞ്ചായത്തിന്റെ നടപടി രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. ഉപദ്രവകാരികളായ കാട്ടു പന്നികളെ കൊല്ലാന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന് നല്കിയ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം റദ്ദാക്കണമെന്നും ശുപാര്‍ശയുണ്ട്.
മലയോര മേഖലയായ ചക്കിട്ടപാറയില്‍ വന്യമൃഗശല്യം രൂക്ഷമായതിനു പിന്നാലെയാണ് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിരുന്നു. ഇതിനായി ഷൂട്ടര്‍മാരുടെ പാനലിന് നിര്‍ദേശം നല്‍കുമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിനെതിരെ ചീഫ് ലൈഫ് വാര്ഡന് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]