
തിരുവനന്തപുരം: പകുതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽമെഷീൻ വാഗ്ദാനം ചെയ്ത് 500 കോടിയോളം തട്ടിപ്പ് നടത്തിയെന്ന കേസിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ 25വരെ റിമാൻഡിൽ. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൽസാ കാതറിൻ ജോർജ്ജാണ് റിമാൻഡ് ചെയ്തത്. കണ്ണൂരിലെ തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയതിനു പിന്നാലെ ചൊവ്വാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴയിലെ തട്ടിപ്പു കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലാക്കിയതിനാൽ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്യാനായില്ല. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കി റിമാൻഡ് ചെയ്യിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാജ് ചെയ്യുമ്പോൾ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റും. സാമ്പത്തിക തട്ടിപ്പ് ആനന്ദകുമാറിന്റെ അറിവോടെയാണെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നുമുള്ള പൊലീസ് വാദം കോടതി അംഗീകരിച്ചിരുന്നു. പണം ട്രസ്റ്റിന്റെ അക്കൗണ്ടിലാണെത്തിയതെന്നും സാമ്പത്തിക ഇടപാടുകളിൽ തനിക്ക് നേരിട്ട് പങ്കോ അറിവോ ഇല്ലെന്നുമുള്ള ആനന്ദകുമാറിന്റെ വാദം മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ കോടതി തള്ളിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]