
സംസ്ഥാനത്ത് ലഹരിവ്യാപനവും പ്രണയക്കെണിയും യാഥാർത്ഥ്യം, പി സി ജോർജിനെ പിന്തുണച്ച് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകരപ്രവർത്തനങ്ങളെ കുറിച്ചും ബി.ജെ.പി നേതാവ് പി.സി. ജോർജ് പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ. പി.സി. ജോർജ് ഉന്നയിച്ച കാര്യങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇരകളുടെ സ്വകാര്യത ഉറപ്പാക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാലായിൽ നടന്ന ലഹരിവിരുദ്ധ പരിപാടിയിലെ പി,സി. ജോർജിന്റെ പ്രസംഗത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് പിന്തുണച്ച് കമ്മിഷൻ രംഗത്ത് വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]