
പാകിസ്ഥാൻ ക്രിക്കറ്റിനെ നാണംകെടുത്തി പരിശീലകരുടെ വഴക്ക്, കോച്ച് അക്വിബ് ജാവേദിനെ കോമാളിയെന്ന് വിളിച്ച് മുൻ പരിശീലകൻ
ഇസ്ലാമാബാദ്: ചാമ്പ്യൻസ് ട്രോഫി പരമ്പരയുടെ ഇത്തവണത്തെ ആതിഥേയർ പാകിസ്ഥാനായിരുന്നു. പരമ്പരയിൽ പങ്കെടുക്കേണ്ട ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന് തീരുമാനിച്ചതുമുതൽ ഇത്തവണ ചാമ്പ്യൻസ് ട്രോഫി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിറകെ മത്സരത്തിന്റെ ആദ്യ സ്റ്റേജിൽതന്നെ പാകിസ്ഥാൻ പുറത്താകുകയും ചെയ്തതോടെ ടീമിന്റെ മോശം പ്രകടനത്തെ നായകനും കോച്ചും കളിക്കാരുമെല്ലാം ന്യായീകരിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ പാകിസ്ഥാൻ ക്രിക്കറ്റിലെ പരിശീലകൻ അക്വിബ് ജാവേദും മുൻ പരിശീലകൻ ജേസൺ ഗില്ലസ്പിയും തമ്മിലെ തർക്കത്തെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ പരിശീലകനായ മിക്കി ആർതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]