
ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു, കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് (57) ഇന്ന് പുലർച്ചെ മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടയിലാണ് വിലാസിന് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവ് പറ്റിയെന്നും ഇതാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]