
റോക്കറ്റ് വേഗത്തിൽ
മുട്ട വില !
അന്വേഷിക്കാൻ യു.എസ്
വാഷിംഗ്ടൺ: താരിഫ് ഭീഷണികളിലൂടെ മിക്ക രാജ്യങ്ങൾക്കും തലവേദനയായ യു.സിന്റെ ഇപ്പോഴത്തെ തലവേദന മുട്ടയാണ്. യു.എസിൽ കുതിച്ചുയരുകയാണ് മുട്ട വില. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് തുടങ്ങിയ വിലക്കയറ്റം ഇപ്പോൾ റെക്കാഡ് ഉയരത്തിലായതോടെ ജനം പ്രതിസന്ധിയിൽ. വിലക്കയറ്റത്തിന് പിന്നിൽ വിതരണക്കാരുടെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുകയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. ഉയർന്ന വില ഈടാക്കാൻ ഫാം ഉടമകൾ മുട്ടകളുടെ വിതരണം തടഞ്ഞുവച്ചോ എന്നും അന്വേഷിക്കുന്നു. ഇക്കൊല്ലം ആദ്യം ഡസന്‍ 4.95 ഡോളറായിരുന്നു (432 രൂപ) മുട്ട വില. ചില നഗരങ്ങളിൽ ഒരു ഡസൻ മുട്ട കിട്ടണമെങ്കിൽ 10 ഡോളർ വരെ കൊടുക്കണം. കൊവിഡിന് മുമ്പ് ഡസന്‍ 1.2 ഡോളറായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]