
പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പന്നി ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഷംസുദ്ദീൻ, കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ചുവട്ടുപാടത്താണ് അപകടമുണ്ടായത്. ആശുപത്രി ആവശ്യത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് പോകുമ്പോഴാണ് ചുവട്ടുപാടത്ത് വച്ച് പന്നി ഇടിച്ചു കയറിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മൂന്നുവട്ടം ദേശീയപാതയിൽ മറിഞ്ഞതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: Pig hits auto in Palakkad: Two injured
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]