
കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളുടെ പുണ്യ മാസമായ റമദാന് തുടക്കമായി. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി റമദാൻ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദിവസം മുഴുവൻ ഭക്ഷണപാനീയങ്ങളേതുമില്ലാതെ ദൈവമാര്‍ഗത്തില്‍ സഞ്ചരിച്ചും പ്രാര്‍ത്ഥിച്ചും നന്മകള് ചെയ്തും ദാനം നടത്തിയുമെല്ലാം വിശ്വാസികള്‍ റമദാനിനെ പുണ്യകാലമാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്.
ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 11, 2024, 7:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]