
കാൻബെറ: ഓസ്ട്രേലിയയിൽ യുവതിയെ കൊന്ന് ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ. ഇന്ത്യക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഹൈദരാബാദിൽ നിന്നുള്ള 36 കാരിയായ ചൈതന്യ മദഗനിയാണ് കൊലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം മകനുമായി ഇന്ത്യയിലെത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ.
ഹൈദരബാദിലെത്തിയ ഇയാൾ മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷം, മകളെ താൻ കൊന്നു എന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. ഓസ്ട്രേലിയയിലെ ബക്ക്ലിയിലെ ഒരു റോഡിനരികിലുണ്ടായിരുന്ന ചവറ്റുകൂനയിൽ ശനിയാഴ്ചയാണ് മൃതദേഹം കണ്ടld. ഓസ്ട്രേലിയയിലെ വിക്ടോറിയ പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വിന്ചെൽസിയ്ക്ക് സമീപത്ത് നിന്നാണ് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സംശയകരമായ സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായുമാണ് മാർച്ച് 9 ന് വിക്ടോറിയ പൊലീസ് പ്രസ്താവനയിൽ അറിയിക്കുന്നത്. പരസ്പരം അറിയുന്ന ആളുകളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നാണ് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വിശദമാക്കി.
കൊല്ലപ്പെട്ട യുവതി എംഎൽഎയുടെ മണ്ഡലത്തിൽ നിന്നുള്ളയാളാണെന്നാണ് ഉപ്പാൾ എംഎൽഎ ബന്ധാരി ലക്ഷ്മ റെഡ്ഡി വിശദമാക്കുന്നത്. ഭർത്താവിനും മകനുമൊപ്പം ഓസ്ട്രേലിയയിൽ ആയിരുന്നു യുവതി താമസിച്ചിരുന്നത്. യുവതിയുടെ രക്ഷിതാക്കളെ ഇന്ന് സന്ദർശിക്കുമെന്നാണ് എംഎൽഎ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. യുവതിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അപേക്ഷിച്ചെന്നാണ് എംഎൽഎ വിശദമാക്കുന്നത്.
Last Updated Mar 11, 2024, 10:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]