
മനാമ – പ്രവാസി വെൽഫെയറിന്റെ ജന സേവന വിഭാഗമായ വെൽകെയർ പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും വേണ്ടി റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ബഹറൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വെൽകെയർ റമദാൻ കനിവ് കിറ്റുകൾ വിതരണം ചെയ്യുന്നത്. വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ കിറ്റും നോമ്പ് തുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റുമാണ് വെൽകെയർ റമദാൻ കനിവിലൂടെ വിതരണം ചെയ്യുന്നത്.
റമദാൻ കനിവ് ഇഫ്താർ കിറ്റുകളുമായ് സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും റമദാൻ, ഇഫ്താർ കിറ്റുകൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കാൻ ടീം വെൽകെയർ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39916500 | 39132324 | 35976986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം, വെൽകെയർ എക്സിക്യൂട്ടീവ് അംഗങ്ങളായ മൊയ്തു ടി. കെ, ബഷീർ വൈക്കിലശ്ശേരി, മുഹമ്മദ് അമീൻ, ഫസൽ റഹ്മാൻ, തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]