
ബിഗ് ബോസ് മലയാളം സീസണ് 6 ലെ ആദ്യ നോമിനേഷന് നടന്നു. എട്ട് പേരാണ് ഈ സീസണിലെ ആദ്യ നോമിനേഷനില്‍ ഇടംപിടിച്ചത്. ഇതില്‍ ഏഴ് പേര് നോമിനേഷനിലൂടെയും ഒരാള്‍ നേരിട്ടുമാണ് നോമിനേഷനിലേക്ക് എത്തിയത്. പവര്‍ റൂമിലുള്ളവര്‍ക്ക് കൂട്ടായ തീരുമാനത്തിലൂടെ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. ഇതനുസരിച്ച് പവര്‍ ടീം നോമിനേറ്റ് ചെയ്തത് റോക്കി അസിയെ ആണ്. എന്തുകൊണ്ടാണ് തങ്ങള്‍ റോക്കിയെ നോമിനേറ്റ് ചെയ്തതെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്തു.
സീസണിലെ ആദ്യ ക്യാപ്റ്റന്‍സി ടാസ്കിനിടെ അധിക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ റോക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പവര്‍ ടീമിലുള്ള ഗബ്രി പറഞ്ഞു. റോക്കിയെ തങ്ങള്‍ ഒരു ശക്തനായ മത്സരാര്‍ഥിയായി കാണുന്നതും നോമിനേഷന് കാരണമാണെന്ന് ആ ടീമിലുള്ള നിഷാനയും പറഞ്ഞു. ശരണ്യ ആനന്ദ്, നോറ, സിജോ, അന്‍സിബ ഹസന്, ജിന്റോ, രതീഷ് കുമാര്‍, സുരേഷ് മേനോന് എന്നിവരാണ് വോട്ടിംഗിലൂടെ ഈ സീസണിലെ ആദ്യ നോമിനേഷനിലേക്ക് എത്തിയത്. ഇവര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം ഇങ്ങനെ ആയിരുന്നു.
ശരണ്യ- 3
നോറ- 5
സിജോ- 5
അന്‍സിബ- 5
ജിന്റോ- 6
രതീഷ് കുമാര്‍- 6
സുരേഷ് മേനോന്- 6
റോക്കി- പവര്‍ ടീം നേരിട്ട് നോമിനേറ്റ് ചെയ്തു
ഈ എട്ട് പേര്‍ക്കുവേണ്ടി പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. ഇതില്‍ നിന്ന് ആരെങ്കിലും അടുത്ത വാരാന്ത്യത്തില്‍ പുറത്ത് പോകുമോ എന്ന് കണ്ടറിയാം. സാധാരണ നിലയില്‍ ആദ്യ വാരം ബിഗ് ബോസ് ആരെയും പുറത്താക്കാറില്ല. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗോടെ എത്തിയിരിക്കുന്ന ആറാം സീസണില്‍ അതില്‍ നിന്ന് മാറ്റമുണ്ടാകുമോ എന്ന് കണ്ടറിയാം.
Last Updated Mar 11, 2024, 11:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]