
മലപ്പുറം: ബ്രൗണ്‍ഷുഗർ പായ്ക്ക് ചെയ്യുന്നതിനിടെ കൊണ്ടോട്ടിയില്‍ മൂന്ന് പേർ പിടിയിലായി. 11 ഗ്രാം ബ്രൗണ്‍ഷുഗർ ഇവരില്‍ നിന്നും പിടിച്ചെടുത്തു. മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് മണ്ണാരിലെ അജ്മല്‍ നെയ്യൻ 28 , കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തല പറമ്ബൻ ഉമറുല്‍ ഫാറൂഖ് 30, കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡ് യഥുൻ തലാപ്പില്‍ 28, എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. വീട്ടില്‍ വച്ച് ചെറിയ പാക്കുകളാക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാവുന്നത്. അജ്മല്‍ നെയ്യന്റെ വീട്ടില്‍ വച്ച് ചെറിയ കവറുകളിലാക്കുന്നതിനിടെയാണ് മൂവരും പിടിയിലാവുന്നത്. രണ്ട് ദിവസം മുമ്പ് മുബൈയില്‍ നിന്നും എത്തിച്ചതാണ് ബ്രൗണ്‍ഷുഗർ.
അതിനിടെ കാസർകോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മഞ്ചേശ്വരം കോയിപ്പാടി സ്വദേശി ഷഹീര്‍ റഹീം, ഷരീഫ് എന്നിവരിൽ നിന്നും 107 കിലോഗ്രാം കഞ്ചാവ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി എന്നതാണ്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍ രാജനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മഹീന്ദ്ര ബൊലെറോ പിക്കപ്പ് വാഹനത്തിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലുള്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കേസ് അന്വേഷണത്തില്‍ ഇവര്‍ക്ക് സഹായം നല്കിയവരെയും പ്രതി ചേര്‍ക്കുമെന്ന് എക്സൈസ് അറിയിച്ചു. പരിശോധന സംഘത്തില്‍ ഗ്രേഡ് എ ഇ ഐ മാരായ ജെയിംസ് എബ്രഹാം കുറിയോ, മുരളി കെ വി എന്നിവരും പ്രിവന്റിവ് ഓഫീസര്‍ സാജന് അപ്യാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജിത്ത് കെ ആര് , നസറുദ്ദീന്‍, ഷിജിത്ത് വി വി, മഞ്ജുനാഥന് വി, മോഹനകുമാര്‍ എല്‍, സതീശന് കെ , സോനു സെബാസ്റ്റ്യന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ മെയ്മോള്‍ ജോണ്‍ ഡ്രൈവര്‍മാരായ വിജയന് പി എസ്, ക്രിസ്റ്റീന്‍ പി എ എന്നിവരും പങ്കെടുത്തു.
Last Updated Mar 11, 2024, 10:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]