
ദില്ലി: രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്സഭ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ടത്. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ധലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
Last Updated Mar 11, 2024, 2:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]